Latest NewsIndiaNews

സ്റ്റാര്‍ട്ട് അപ്പ് വിദഗ്ധന്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകനും സ്റ്റാര്‍ട്ട് അപ്പ് വിദഗ്ധനുമായ മഹേഷ് മൂര്‍ത്തി ലൈംഗിക പീഡനക്കേസില്‍ അറസ്റ്റില്‍. സമൂഹമാധ്യമമായ വാട്‌സാപ്പ് വഴി മഹേഷ് മൂര്‍ത്തി ലൈംഗിക അവഹേളനം നടത്തിയെന്നാരോപിച്ച് ഡല്‍ഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് മൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read more: ലൈംഗികബന്ധത്തെ സുരക്ഷിതമാക്കുന്ന കോണ്ടങ്ങള്‍ ചിലപ്പോഴെല്ലാം സുരക്ഷിതമാകാറില്ല : അതിനുള്ള കാരണം വജൈനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളില്‍..

കഴിഞ്ഞ ഡിസംബര്‍ 25നാണ് യുവതി മൂര്‍ത്തിക്കെതിരെ പോലീസിലും ഡല്‍ഹി വനിതാ കമ്മീഷനിലും പരാതി നല്‍കിയത്. പീഡന നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് മൂര്‍ത്തിക്കെതിരെ കേസ് എടുത്തെതെന്ന് പോലീസ് അറിയിച്ചു. ഷെയര്‍ മാര്‍ക്കറ്റ്, പരസ്യം എന്നീ മേഖലകളില്‍ വിദഗ്ധനാണ് 52കാരനായ മഹേഷ് മൂര്‍ത്തി. എന്നാല്‍ പിന്നീട് ഇതിന്റെ പേരില്‍ മൂര്‍ത്തി ക്ഷമാപണം നടത്തിയെങ്കിലും വനിതാ കമ്മീഷന്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button