സാഹിത്യോത്സവത്തെ വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ബി. ജെ. പി ബന്ധമുള്ളവരെ ചാനൽചർച്ചക്കുപോലും വിളിക്കാൻ പാടില്ല എന്ന് സാഹിത്യോത്സവത്തിൽ പറഞ്ഞതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. സാഹിത്യോൽസവം സി. പി. എം മേളയാക്കിമാററിയിട്ട് ന്യായം പറയുകയാണോ എന്നും സുരേന്ദ്രൻ ആരോപിച്ചു. ബി. ജെ. പി ബന്ധമുള്ളവരെ ചാനൽചർച്ചക്കുപോലും വിളിക്കാൻ പാടില്ല പോലും.
കേന്ദ്ര ടൂറിസം വകുപ്പിൻറെ ഇരുപതുലക്ഷം വാങ്ങി ധൂർത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികൾക്ക് എന്നും സുരേന്ദ്രൻ വിമർശിച്ചു. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
Post Your Comments