ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളില്‍ സമൂല പരിഷ്കരണം ഉണ്ടാവണമെന്ന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ സമീപിച്ചു. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹര്‍ജിയെ പിന്തുണച്ചുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ചെങ്ങന്നൂരില്‍ ശ്രീജിത്തിന്റെ സ്ഥാനാര്‍ത്ഥിയും
രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ അധികാരം വേണമെന്നും കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് ചട്ടങ്ങളുണ്ടാവണമെന്നുമുള്ള ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരിക്കുന്നത്.
Post Your Comments