ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യസുരക്ഷ പദ്ധതി (എന്‍.എച്ച്.പി.എസ്) കേരളം അതേപടി നടപ്പാക്കില്ല. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയെന്ന പ്രഖ്യാപനം പ്രായോഗികമല്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന് ചില മാധ്യമങ്ങളോട് പറഞ്ഞു.ഉയര്‍ന്ന പ്രീമിയം തുക ഉള്‍പ്പെടെ നല്‍കേണ്ടിവരുമെന്നതിനാല്‍ പ്രായോഗികമാവില്ലെന്നാണ് നിഗമനം.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 30,000 രൂപയുടെ ആരോഗ്യപരിരക്ഷയാണ് ആര്.എസ്.ബി.വൈ നല്‍കുന്നത്. സര്‍ക്കാര്‍ ഒാരോ കുടുംബങ്ങള്‍ക്കും 500 രൂപയാണ് പ്രീമിയം അടക്കുന്നത്. കേരളത്തില്‍ കാരുണ്യകൂടി ഉള്‍പ്പെട്ട ആര്.എസ്.ബി.വൈ പദ്ധതിയില്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പല ഗുണേഭാക്താക്കള്ക്കും തുക നല്‍കിയില്ലെന്ന പരാതിയുണ്ട്.
Post Your Comments