ആരേയും അമ്പരപ്പിക്കുന്ന ഓഫറുമായി ആപ്പിൾ കമ്പനി. ഇന്ത്യയിൽ ഐഫോണുകൾക്കും ഐപാഡുകൾക്കും 10,000 രൂപവരെ കാഷ്ബാക്ക് ഓഫർ നൽകിയിരിക്കുകയാണ് ആപ്പിൾ.ഫെബ്രുവരി ഒമ്പത് മുതൽ 14 വരെയാണ് ഓഫറുകൾ ലഭിക്കുക.എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് പുതിയ ഒഫറുമായി ആപ്പിൾ രംഗത്തെത്തിയിരിക്കുന്നത്.
ഐപാഡിന്റെ 2018 ലെ 9.7 ഇഞ്ച് മോഡൽ 10,000 രൂപ കാഷ്ബാക്ക് വഴി 15,000 രൂപക്ക് സ്വന്തമാക്കാം. ഐ.ഒ.എസ് 11 ഓപറേറ്റിംഗ് സിസ്റ്റം സപ്പോർട്ടും ഫിംഗർപ്രിന്റ് സെൻസറും അടക്കം നിരവധി ഫീച്ചറുകളുമായി 25,000 രൂപക്ക് വിപണിയിലെത്തിയ ഐപാഡ് 9.7 കൂടാതെ ഐപാഡിന്റെ മറ്റ് കൂടിയ മോഡലുകൾക്കും 10,000 രൂപയുടെ കാഷ്ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ നിർമിത മോഡലായ ഐഫോൺ എസ്.ഇ 7000 രൂപയുടെ കാഷ്ബാക്കിലൂടെ 15,000 രൂപക്ക് സ്വന്തമാക്കാം. 32 ജി.ബി മോഡലിനാണ് മികച്ച കാഷ്ബാക്ക് ഓഫർ നൽകിയിരിക്കുന്നത്. ഐഫോൺ 6നും 7,000 രൂപ ഓഫറുണ്ട്. ഓഫർ കുറച്ച് 20,000 രൂപക്ക് 6 സ്വന്തമാക്കാം. ഐഫോൺ എക്സ്, ഐഫോൺ 8,ഐഫോൺ 8പ്ലസ്, തുടങ്ങിയ മോഡലുകൾക്ക് 12,000 രൂപയുടെ കാഷ്ബാക്കുണ്ട്. ആപ്പിളിന്റെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ വഴിയായിരിക്കും വിൽപന.
Post Your Comments