കോട്ടയം: സിസ്റ്റര്‍ അഭയക്കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനെ പ്രതിയാക്കിയതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചത് പുറംവാതിലിലൂടെഎന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി.ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് പരാതി നൽകിയത്. കമാൽ പാഷ പരിഗണിക്കേണ്ട ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചിലാണ് പരിഗണിച്ചത്.
കെ.ടി.മൈക്കിളിനെ പ്രതിയാക്കിയ സിബിഐ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ജസ്റ്റിസ് സുനില്‍ തോമസ് ഫെബ്രുവരി 27 ന് കൂടുതല്‍ വാദം കേള്‍ക്കാന്‍ വച്ചിരിക്കുകയാണ്. കെ.ടിമൈക്കിളിനെ നാലാം പ്രതിയാക്കിയ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ ജനുവരി 22 ലെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ പെററീഷന്‍ ഫയല്‍ ചെയ്തത് കോണ്‍സ്റ്റിറ്റിയൂഷന്‍ പ്രകാരം ജസ്റ്റിസ് ബി.കമാല്‍ പാഷയുടെ ബഞ്ചിലാണ് പരിഗണിക്കേണ്ടിയിരുന്നത്.
Post Your Comments