KeralaLatest NewsNews

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇതരസംസ്ഥാനക്കാരെന്ന പ്രചരണം വ്യാജമാണെന്ന് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ കുട്ടികളെ തട്ടികൊണ്ടു പോകുന്നത് ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റാണെന്ന് സർക്കാർ അറിയിച്ചു.ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിൽ പ്രതികളില്‍ ഭൂരിപക്ഷവും മലയാളികളാണ്.

കഴിഞ്ഞവര്‍ഷം പിടിയിലായ 199 ​പ്രതികളില്‍ 188 പേരും മലയാളികളാണ്​​. 199ലെ 10 പേര്‍ മാത്രമാണ്​ ഇതര സംസ്​ഥാനക്കാരായ പ്രതികള്‍. ഇതില്‍ ആറു​പേര്‍ തമിഴരും. രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്​​സംസ്​ഥാനത്ത്​ കഴിഞ്ഞവര്‍ഷം മാത്രം 1774 കുട്ടികളെയാണ് തട്ടിക്കൊണ്ടു​പോയത്​. ഇതില്‍ 1725 പേരെ കണ്ടെത്തി.

Read also: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.പാലക്കാട്​, ആലപ്പുഴ, എറണാകുളം ജില്ലകളിലെ​ കുട്ടികളെയാണ്​ കൂടുതലും കാണാതാകുന്നതെന്ന്​ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു​ പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന്​ ​പൊലീസ്​ കരുതുന്നില്ല.

കുട്ടികളെ കാണാതാകുന്ന സംഭവം വ്യാപകമായ പശ്ചാത്തലത്തില്‍ 2015ല്‍​ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തില്‍ ‘ഒാപറേഷന്‍ വാത്സല്യ’ പദ്ധതിക്ക്​ രൂപം നല്‍കിയിരുന്നു​. കഷ്​ടിച്ച്‌​ ഒന്നരമാസം മാത്രമായിരുന്നു ഇൗ പദ്ധതി മുന്നോട്ടുപോയത്​. ഇൗ പദ്ധതിക്ക്​ പിന്നീട്​ എന്ത്​ സംഭവിച്ചെന്ന് സര്‍ക്കാരും മറുപടി നല്‍കുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്​മയാണ്​ പദ്ധതി നില​ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button