റിയാദ് ; സൗദിയിൽ സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നാല് പാക് പൗരൻമാരുടെ തലവെട്ടി. നാല് വധശിക്ഷയാണ് നടപ്പാക്കിയത്. പ്രതികൾ സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. ഇതോടെ സൗദിയിൽ ഒരു മാസത്തിനിടെ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരൻ വധശിക്ഷയ്ക്കു വിധേയനായിരുന്നു. ഒറ്റയടിക്ക് ആറു പേരുടെ വധശിക്ഷയാണ് അന്ന് നടപ്പിക്കയത്.
Read also ;സൗദിയില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി: മരണ കാരണം ഇങ്ങനെ
Post Your Comments