Latest NewsKeralaNews

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ പണത്തട്ടിപ്പ് കേസ് : 50 ലക്ഷം രൂപ തട്ടിച്ചതായി പ്രവാസി വ്യവസായി

മഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മഞ്ചേരി പോലീസ് അമ്പേഷണത്തിന്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. ഇത്തരമൊരു ക്രഷര്‍ സ്ഥലത്തുണ്ടോ, ആരുടെ പേരിലാണ് ക്രഷറിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മംഗലാപുരത്തുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാനാണ് പോലീസ് സംഘം പോയത്.

ക്രഷര്‍ യൂണിറ്റിന്റെ മറ്റു രേഖകളും പോലീസ് പരിശോധിക്കും. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നു മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മംഗലാപുരം ബല്‍ത്തങ്ങാടി മലോടത്തുകാരയയിലെ കെ.ഇ സ്റ്റോണ്‍ ക്രഷറും സ്ഥലവും തന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ വ്യവസ്ഥയുണ്ടാക്കിയതെന്നും എന്നാല്‍ ബന്ധപ്പെട്ട സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ടതാണെന്നും സലീം ആരോപിക്കുന്നു. അതേസമയം സ്ഥാപനത്തിന്റെ യഥാര്‍ഥ പേരു തുര്‍ക്കളാകെ ക്രഷറര്‍ എന്നാണെന്നും സലീം വ്യക്തമാക്കുന്നു.

പരാതിയുമായി ബന്ധപ്പെട്ടു സലീം നല്‍കിയ പണമിടപാട് രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മംഗലാപുരത്തെ തെളിവെടുപ്പിനു ശേഷം അന്‍വറിനെ ചോദ്യം ചെയ്യുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നു മഞ്ചേരി സിഐ എന്‍.ബി ഷൈജു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button