Latest NewsNewsInternational

പള്ളിയില്‍ ഇരട്ടസ്‌ഫോടനം; ഒരാള്‍ മരിച്ചു

ലിബിയ: മജൂരി ജില്ലയിലെ ബെന്‍ഗാസി നഗരത്തില്‍ വെള്ളിയോഴ്ച പ്രാര്‍ത്ഥനയ്ക്കിടയില്‍ പള്ളിയില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 37 പേര്‍ക്ക് പരിക്ക്. ചെറിയ പള്ളിയില്‍ നടന്ന സ്‌ഫോടനമായതിനാലാണ് മരണനിരക്ക് കുറഞ്ഞതെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. റിമോര്‍ട്ട് നിയന്ത്രിത ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ബെന്‍ഗാസി നഗരത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കു മുമ്ബ് നടന്ന സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലിബിയയിലെ രണ്ടാമത്തെ പ്രധാന നഗരമായ ബെന്‍ഗാസി ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. കിഴക്കന്‍ മേഖലയുടെ കമാന്‍ഡറായ ഖലീഫാ ഹഫ്താറിന്റെ നിയന്ത്രണത്തിലാണ് ബെന്‍ഗാസി നഗരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button