കല്യാണം ഒന്നുമായില്ലേ എന്ന് നിരന്തരം ചോദിച്ചു ശല്യം ഹെയ്ത അയൽവാസിയെ യുവാവ് കൊലപ്പെടുത്തി. ജക്കാർത്തയിലാണ് സംഭവം. 28 കാരനായ ഫയാസ് നൂറുദ്ദീൻ എന്ന യുവാവാണ് അയൽവാസിയും ഗര്‍ഭിണിയുമായ ഐഷ എന്ന 32 കാരിയെ കൊലപ്പെടുത്തിയത്. എന്താണ് ഇതുവരെ വിവാഹം ചെയ്യാത്തത്, ഉടൻ വിവാഹം ചെയ്യൂ എന്നൊക്കെ പറഞ്ഞു ഐഷ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി ഫയാസ് പറയുന്നു.
ദിവസവും കളിയാക്കുന്ന രീതിയിൽ ഐഷ ഇത് ചോദിച്ചുകൊണ്ടിരുന്നപ്പോൾ തനിക്ക് മാനസികമായി വിഷമം ഉണ്ടായെന്നും അപമാനിതനായി തോന്നിയത് കൊണ്ടാണ് താൻ ആയിഷയെ ആ ദേഷ്യത്തിൽ കൊലപ്പെടുത്തിയതെന്നുമാണ് ഫയാസ് പറയുന്നത്. പതിവ് പോലെ അന്നും ഐഷ കളിയാക്കി തിരികെ പോകുമ്പോൾ താൻ പിറകിൽ നിന്ന് അവരെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നും ഫയാസ് കുറ്റസമ്മതം നടത്തി.
കൊലപാതകത്തിന് ശേഷം ഇയാൾ ജക്കാർതയിലേക്ക് കടക്കുകയും ചെയ്തു. പോലീസ് അവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.
Post Your Comments