Latest NewsFootballNewsSports

മഞ്ഞപ്പടയ്ക്ക് ഇരുട്ടടി, ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി തുലാസില്‍…

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസില്‍. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നത്. നിലവില്‍ 21 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. പരമാവധി 30 പോയിവന്റ് വരെയാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനാവുക. ഗോള്‍ശരാശരിയില്‍ പിന്നിലായതിനാല്‍ ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും മികച്ച മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

14 മല്‍സരങ്ങള്‍ മാത്രം കളിച്ച് ഒന്നാമതുള്ള ബെംഗളൂരുവിന് ഇപ്പോള്‍ തന്നെ 30 പോയിന്റുണ്ട്. പുണെ, ചൈന്നൈയിന്‍, ജംഷഡ്പൂര്‍ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. 25 പോയിന്റുള്ള പുണെയ്ക്ക് 4 മത്സരങ്ങള്‍ അവശേഷിക്കുന്നു. 23 പോയിന്റുള്ള ചെന്നൈയിന് 5 മത്സരങ്ങളും. 22 പോയിന്റ് മാത്രമുള്ള ജംഷഡ്പൂരിനെ മറികടന്നാലും 6 കളി ശേഷിക്കുന്ന ഗോവ കയറി വരാനുള്ള സാധ്യതയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.

19 ഗോളുകള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് 20 എണ്ണം വഴങ്ങിയിട്ടുമുണ്ട്. ഒറ്റ ഹോം മല്‍സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത്. കരുത്തരായ ചൈന്നൈയിനെതിരെയാണിത്. ബെംഗളൂരുവിനെയും നോര്‍ത്ത് ഈസ്റ്റിനെയും അവരുടെ തട്ടകത്തിവല്‍ പോയി തോല്‍പ്പിക്കുകയും വേണം. കളി ജയിച്ചാല്‍ മാത്രം പോരാ, ഗോവയും ജംഷഡ്പൂരും തുടര്‍ച്ചയായി തോല്‍ക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button