Latest NewsNewsInternational

20 വര്‍ഷങ്ങളായി മുതലയ്‌ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; മുതലയുടെ സ്വഭാവമറിഞ്ഞ് ഞെട്ടല്‍മാറാതെ ആളുകള്‍: ചിത്രങ്ങള്‍ കാണാം

ഇന്തോനേഷ്യ: അപകടകാരിയായ മുതലയെ വീട്ടിനുള്ളില്‍ വളര്‍ത്തി കൊച്ചുകുട്ടികളടക്കം അതോടൊപ്പം കഴിയുക എന്നത് അതിസാഹസികമായ കാര്യമാണ്. ഇന്തോനേഷ്യയിലെ സെമ്പൂര്‍ ജില്ലയിലുള്ള മുഹമ്മദ് ഇവാന്‍ തന്റെ വീട്ടില്‍, കഴിഞ്ഞ 20 വര്‍ഷങ്ങളായി സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തുന്ന ‘കൊസേക്ക്’ എന്ന മുതലയ്ക്ക് അനുസരിക്കാന്‍ മാത്രമേ അറിയുകയുള്ളു.

41 കാരനായ മുഹമ്മദ് ഇവാന്‍ 1997 ല്‍ കടലില്‍ മീന്‍ പിടിക്കുന്ന ഒരു തൊഴിലാളിയോട് 115 രൂപയ്ക്ക് വാങ്ങിയതാണ് ഈ മുതലയെ. ഇപ്പോള്‍ 20 വര്‍ഷംകൊണ്ട് കൊസേക്ക് ന്റെ ഭാരം 200 കിലോയായി ഉയര്‍ന്നു. ദിവസം 2 കിലോ ഗോള്‍ഡന്‍ ഫിഷ് വേണം. കൂടാതെ മറ്റു പലഹാരങ്ങളും പ്രിയമാണ്. പകല്‍ അധികസമയവും വീടിനുള്ളിലാണ് വാസം. രാത്രിയില്‍ വീടിനോട് ചേര്‍ന്നുണ്ടാക്കിയ ചെറിയ കുളത്തിലും. മുതലയുടെ പല്ലുകള്‍ ബ്രഷ് ചെയ്യുന്നതും , സ്‌കിന്‍ വൃത്തിയാക്കുന്നതും ഇവാന്‍ തന്നെയാണ്. കുളത്തില്‍ ആഴ്ചതോറും വെള്ളം മാറ്റിക്കൊടുക്കു ന്നതൊഴിച്ചാല്‍ കൊസേക്കിനു വേറെ ആവശ്യങ്ങള്‍ ഒന്നുമില്ല. ഇന്നുവരെ കുട്ടികളെപ്പോലും ഉപദ്രവിച്ചിട്ടില്ല. പകലെല്ലാം സ്വതന്ത്രനായി വീടിനുള്ളില്‍ നാലുപാടും സഞ്ചരിക്കുന്ന കൊസേക്കിനു മുട്ട പ്രിയപ്പെട്ട ആഹാരമാണ്.

കൊസേക്ക് മൂലം മുഹമ്മദ് ഇവാനും കുടുംബവും ഇന്ന് ലോകപ്രശസ്തരാണ്. അമേരിക്ക,യൂറോപ്പ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഇവരെ കാണാനെത്തുന്നത് പതിവാണ്. മുതലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും മുഹമ്മദ് ഇവാനെയും കുടുംബത്തെയും പരിചയപ്പെടാനും ധാരാളമാളുകള്‍ വരുന്നുണ്ട്. യൂറോപ്പില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് , കൊസേക്കിനു വിലയായി 48 ലക്ഷം രൂപ വരെ നല്‍കാമെന്നു പറഞ്ഞെങ്കിലും മുഹമ്മദ് ഇവാന്‍ അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. കാരണം കൊസേക്ക് ആ കുടുംബത്തിലെ ഒരംഗമാണ്. എല്ലാവരും ഒന്നുപോലെ സ്‌നേഹിക്കുന്ന അവരുടെ പ്രയപ്പെട്ട കൊസേക്കിനെ വില്‍ക്കാന്‍ അവര്‍ ഒരിക്കലും തയ്യാറല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button