തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ മുഖം കഴുകാതെ ഇരിക്കുക കഴിവതും. റയിൽവേ സ്റ്റേഷനിൽ ബോഗികളിൽ വെള്ളം നിറയ്ക്കുന്ന ഹോസുകൾ ഡ്രെയിനേജിൽ മുങ്ങിക്കുളിച്ചാണ് യാത്ര ചെയ്യുന്നത്.
ഈ വിഡിയോയിൽ തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള ഹോസുകൾ ഒരു കോച്ചിൽനിന്ന് മറ്റൊന്നിലേക്കുളള യാത്രയിൽ ഓടയിലെ നാറിയ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്ന കാഴ്ചയാണ്. കോളിഫോം ബാക്ടീരിയ അടക്കം രോഗം പരത്തുന്ന ഘടകങ്ങൾ ഏറെയാണ് മനുഷ്യവിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ ഈ ചാലുകളിലെ മലിനജലത്തിൽ. ബോഗികളിൽ യാത്രക്കാർ മുഖം കഴുകാനും മറ്റും ഉപയോഗിക്കുന്നത് ഈ മാലിന്യത്തിൽ മുങ്ങിനിവരുന്ന ഹോസുകൾ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ്.
read also: ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
ഈ ഹോസുകളിലൂടെ നിറയ്ക്കുന്ന വെള്ളമാണ് പാൻട്രി സൗകര്യമുള്ള കോച്ചുകളിൽ ആഹാരം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. ഇതോടൊപ്പം സ്റ്റേഷനിൽ ശുചിത്വമുറപ്പിക്കാൻ ട്രാക്കുകളിൽ ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാരുടെയും സ്ഥിതിയും മെച്ചമല്ല. ഇവരുടെ ജോലി വേണ്ട ശുചിത്വ സംവിധാനങ്ങൾ കൂടാതെയാണ്. ഇവർക്ക് മാലിന്യം കടക്കാത്ത ഷൂസുകളോ പ്രത്യേക യൂണിഫോമോ ഇല്ല.
Post Your Comments