Latest NewsKeralaNews

എങ്ങനെ ഞങ്ങള്‍ തുണ്ടുപടം കാണും? ഈ മുദ്രാവാക്യത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം•പാറശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തിനിടെയാണ് എങ്ങനെ കാണും തുണ്ട് പടമെന്ന മുദ്രാവാക്യം ഉയര്‍ന്നത്. കോളേജ് അധികൃതരുടെ അനീതിക്കെരെ നടത്തിയ സമരത്തില്‍ വിവിധ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഴക്കുകയുണ്ടായി. എന്നാല്‍ “എങ്ങനെ കാണും തുണ്ട് പടം?” എന്ന മുദ്രാവാക്യം മാത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു പ്രചരണം. ഇതോടെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം സൈബര്‍ ഡി.വൈ.എസ്.പി, പാറശാല സി.ഐ, എസ്.ഐ എന്നിവര്‍ക്കാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

ഫെബ്രുവരി 6,7 തീയതികളിലാണ് സി.ഐ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന നൂറിലധികം വിദ്യാര്‍ത്ഥിനികള്‍, തങ്ങളെ ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നത് വരെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയില്ലെന്ന മാനേജ്മെന്റിന്റെ നിലപാടിനെതിരെ രാപ്പകല്‍ സമരം ചെയ്തത്. പിന്നീട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗമായ പ്രതിന്‍സാജ് കൃഷ്ണയുടെ മധ്യസ്ഥതയില്‍ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ പ്രിന്‍സിപ്പാളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാകുകയും ചെയ്തു.

സമരത്തിനിടെ വിദ്യാര്‍ത്ഥിനികള്‍ പല മുദ്രാവാക്യങ്ങളും മാനേജ്മെന്റിനെതിരെ ഉയര്‍ത്തിയിരുന്നു. ഈ മുദ്രാവാക്യങ്ങള്‍ ‘Smart Pix Media’, ‘ചിരിയും ചിന്തയും’, ‘കാലം പോയ പോക്കെ’ എന്നെ ഫേസ്ബുക്ക്‌ പേജുകളിലും ‘നബീല്‍ തൃശൂര്‍’ എന്ന വ്യക്തിയുടെ അക്കൗണ്ടിലും ഷെയര്‍ ചെയ്തിരുന്നു. നൂറിലധികം അക്കൗണ്ടുകളില്‍ പ്രചരിപ്പിക്കപ്പെട്ട മുദ്രാവാക്യം വിദ്യാര്‍ത്ഥിനികള്‍ക്ക് മാനഹാനിയും പാറശാല സ്ഥലവാസികള്‍ക്ക് മനോവിഷമവും ഉണ്ടാക്കുന്നതിനാല്‍ ഈ വീഡിയോ നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button