തിരുവനന്തപുരം : ബിഎസ്‌എന്‍എല്ലിന്റെ 4 ജി സേവനത്തിന് കേരളത്തില്‍ തുടക്കം.ഇടുക്കിജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് 4ജി സേവനം ആദ്യമായി ലഭ്യമാക്കിയത്. ബിഎസ്‌എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവയെ ആദ്യ കോള്‍ വിളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാറത്തോട്, ഉടുമ്പന്‍ചോല ടൗണ്‍, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി എന്നിവിടങ്ങളിലെ അഞ്ച് ടവറുകള്‍വഴിയാണ് സേവനം നല്‍കുന്നത്.ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ കൂടുതലുള്ള സംസ്ഥാനമായതിനാലാണ് 4ജി സേവനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം കേരളത്തിന് ലഭിച്ചത്. ഈ വര്‍ഷംതന്നെ സംസ്ഥാനത്ത് 4ജി വ്യാപിപ്പിക്കും. ഈ സാമ്പത്തികവര്‍ഷം 2200 കേന്ദ്രങ്ങളില്‍ കേരളത്തില്‍ 4ജി സേവനം നല്‍കുകയാണ് ലക്ഷ്യം. 4ജി സിം വില്‍പ്പനയ്ക്കെത്തി. കേരളത്തിന് അധികമായി 4ജി സ്പെക്‌ട്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിജിഎം പറഞ്ഞു.
Read also: തകർപ്പൻ ഓഫറുകളുമായി ബിഎസ്എൻഎൽ
അമേരിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള മൊബൈല്‍ പ്രീപെയ്ഡ് റോമിങ് പദ്ധതിക്കും കേരളത്തില്‍ തുടക്കം കുറിച്ചു. അമേരിക്കയില്‍ ‘ടിമൊബൈല്‍’ എന്ന കമ്പനിയുമായും നേപ്പാളില്‍ എന്‍സെല്‍ എന്ന കമ്ബനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, ഭാരത്വണ്‍ സ്മാര്‍ട്ട്ഫോണ്‍ പദ്ധതിയുടെ മേല്‍നോട്ടം ബിഎസ്‌എന്‍എല്ലിനല്ലെന്നും മൈക്രോമാക്സ് കമ്പനിക്കാണെന്നും സിജിഎം പറഞ്ഞു.
ആദ്യമാസം 500 എംബി ഡാറ്റ സൗജന്യമായി ലഭിക്കും. 110, 200, 500, 1000 എന്നീ ടോപ്പ് അപ്പുകള്‍ക്ക് പൂര്‍ണ സംസാരമൂല്യവും ലഭിക്കും. ഫ്രണ്ട്സ് ആന്‍ഡ് ഫാമിലി പദ്ധതി പ്രകാരം നാല് ലോക്കല്‍ നമ്ബരുകളിലേക്ക് മിനിറ്റിന് 20 പൈസ നിരക്കിലും മറ്റു നമ്ബരുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കിലും വിളിക്കാം.
മൊബൈല്‍ ഉപയോക്താവിന് ഒരു ലാന്‍ഡ്ലൈന്‍ നമ്പരിലേക്ക് പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി, റോമിങ് കോളുകള്‍ വിളിക്കാവുന്ന പദ്ധതിയാണ് ഹോം പ്ലാന്‍67. 180 ദിവസമാണ് കാലാവധി. ഇന്ത്യയില്‍ എവിടേക്കും ബിഎസ്‌എന്‍എല്‍ കോളുകള്‍ക്ക് സെക്കന്‍ഡിന് ഒരു പൈസയും മറ്റ് കോളുകള്‍ക്ക് സെക്കന്‍ഡിന് 1.2 പൈസയുമാണ് ചാര്‍ജ്.
Post Your Comments