ന്യൂഡൽഹി: വസുന്ധര രാജെയെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഒ.ബി.സി വിഭാഗം. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാക്ക് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് അശോക് ചൗധരി കത്തയച്ചു. വസുന്ധര സ്ഥാനത്ത് തുടർന്നാൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ പരാജയം നേരിടുമെന്ന് കത്തിൽ പറയുന്നു.
സംസ്ഥാനത്തെ ജനങ്ങൾ ഇവരുടെ ഭരണരീതി ഇഷ്ടപ്പെടുന്നില്ല. അവർക്കെതിരാണ് സമൂഹത്തിലെ കർഷകരടക്കം എല്ലാ വിഭാഗങ്ങളും. മാത്രമല്ല മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ കെണിയിൽ വീണിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കി.
read also: നഗരസഭയിൽ നടന്നിട്ടുള്ള നിയമന അഴിമതികൾ വിജിലൻസ് അന്വേഷിക്കണം – ബി.ജെ.പി
Post Your Comments