കാബൂൾ : ഭീകരതയോട് വിട പറഞ്ഞ് 10 താലിബാൻ ഭീകരർ സേനക്ക് കീഴടങ്ങി. ഇനിയുള്ള പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങളുമായി ചേർന്നാകുമെന്നു അവർ വെളിപ്പെടുത്തി. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന എ കെ-47 തോക്കുകൾ,കൈ തോക്കുകൾ,സ്ഫോടക വസ്തുക്കൾ തുടങ്ങിയ ആയുധങ്ങളും സേനക്ക് കൈമാറി.
ഇക്കഴിഞ്ഞ ജനുവരി 15 ന് ഇസ്ലാമിക്ക് സ്റ്റേറ്റിലും,താലിബാൻ ഗ്രൂപ്പിലും ഉൾപ്പെട്ട 15 ഓളം ഭീകരർ സേനക്ക് മുൻപിൽ കീഴടങ്ങിയിരുന്നു.റിപ്പോർട്ടുകളനുസരിച്ച് 166 ഓളം ഭീകരരാണ് ഇതുവരെ സമാധാന ശ്രമങ്ങളിൽ ഭാഗമാകാൻ എത്തിയത്. ഖോഗിയാനി മേഖലകളിൽ ഭീകരപ്രവർത്തനങ്ങളും,ആക്രമണങ്ങളുമായി കഴിഞ്ഞവരാണ് കീഴടങ്ങിയതെന്ന് നൻഗർഹർ നാഷണൽ ഡയറക്ട്രേറ്റ് സെക്യൂരിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി.
Post Your Comments