Latest NewsNewsGulf

“സൗദി കാ ദോസ്ത് ഭാരത്” സൗദി രാജാവുമായി ഉഭയകക്ഷി ചർച്ച നടത്തി സുഷമ സ്വരാജ്

ഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി രാജാവുമായി ഉഭയകക്ഷി ചർച്ച നടത്തി. സൗദിയിൽ ‘ജനാദ്രിയ’ ഫെസ്‌റ്റിവൽ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് സുഷമ സ്വരാജ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങളുടേയും മുന്നേറ്റത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഹജ്ജ് തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചതിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. കഴിഞ്ഞ മാസം സൗദി ഇന്ത്യൻ തീർത്ഥാടകരുടെ എണ്ണം 5,000മായി ഉയർത്തിയിരുന്നു. ആഗോള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു നിലക്കുന്ന കാര്യവും ഇരുവരും ചർച്ച ചെയ്തു. ഭീകരവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയും സുഷമ സ്വരാജ് അറിയിച്ചു.

ഇന്ത്യൻ പവലിയനിൽ നടന്ന പരിപാടിയുടെ പ്രമേയം “സൗദി കാ ദോസ്ത് ഭാരത്” എന്നതായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കലാകാരന്മാർ വിവിധ പരിപാടികൾ ജനാദ്രിയ ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ തനത് സംസ്‌കാരം വിളിച്ചുണർത്തുന്ന കലാപരിപാടികളായിരുന്നു വേദിയിൽ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button