ഡൽഹി: വിദ്യാര്‍ത്ഥിനി അശ്ലീല സന്ദേശം അയച്ച പ്രൊഫസറെ മര്‍ദ്ദിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചത് സര്‍വ്വകലാശാലയിലെ ഭാരതി കോളേജിലെ പ്രൊഫസറെയാണ്. ഇയാള്‍ ഈ വിദ്യാര്‍ത്ഥിനിയെ കൂടാതെ ഇതേ കോളേജിലെ മറ്റ് അഞ്ചു പെണ്‍കുട്ടികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
read also: വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് പിടിയില്‍
പെണ്‍കുട്ടികള്‍ ഇയാളെ വളഞ്ഞത് ക്ലാസ് മുറിയില്‍ പ്രൊഫസറെ ഒറ്റയ്ക്ക് കിട്ടിയപ്പോഴാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഇയാളെ മര്‍ദ്ദിച്ചത് പെണ്‍കുട്ടികള്‍ ചുറ്റും നില്‍ക്കെയാണ്. ഇപ്പോഴാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തു വന്നത്.
ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥിനികളും ഇയാള്‍ അശ്ലീല സന്ദേശം അയച്ചവരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോളേജിനു പുറത്തു വെച്ച് കാണാന്‍ ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ക്ലാസ് മുറിയില്‍ വെച്ച് കാണാം എന്ന് പെണ്‍കുട്ടി മറുപടി നല്കി. ഇങ്ങനെ തന്ത്രപരമായി പ്രൊഫസറെ ക്ലാസിനുള്ളിലെത്തിച്ച ശേഷമാണ് ഇയാളെ മര്‍ദ്ദിച്ചത്.
Post Your Comments