Latest NewsNewsInternationalTechnology

ഇനി സ്മാര്‍ട്ടായി ഉറങ്ങാം; സെന്‍സര്‍ സംവിധാനവുമായി ‘സ്മാര്‍ട്ട് ബെഡ്’ റെഡി

യുഎസ് : സ്മാര്‍ട്ടായി ഉറങ്ങാനായി സെന്‍സര്‍ സംവിധാനവുമായി ‘സ്മാര്‍ട്ട് ബെഡ്’ റെഡിയായി. യുഎസ് ആസ്ഥാനമായ കമ്പനിയാണ് സ്മാര്‍ട്ട് ബെഡ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഉറക്കത്തിന് പരമാവധി സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് ബെഡ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ബെഡ് പരിഹാരമാവുകയും ചെയ്യും.

കൂര്‍ക്കം വലിയെ ക്രമീകരിക്കാനുളള സംവിധാനവും സ്മാര്‍ട്ട് ബെഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ബെഡിന് ഉപഭോക്താക്കളുടെ ഉറക്കത്തിന്റെ ആഴവും അറിയാന്‍ സാധിക്കും. സ്മാര്‍ട്ട് അലാം സവിശേഷതയിലൂടെ എഴുന്നേല്‍ക്കുന്ന സമയവും അറിയാം. വഞ്ചന തിരിച്ചറിഞ്ഞ് പങ്കാളിക്കു വിവരം നല്‍കുന്ന കിടക്കയാണ് സ്മാര്‍ട്ട്ബെഡ്. കിടക്കയില്‍ നടക്കുന്ന സംശയകരമായ നീക്കങ്ങള്‍ അറിയാനും മനസ്സിലാക്കാനും കിടക്കയില്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാങ്ങുന്നയാളുടെ മൊബൈലിലേക്ക് ഇതു സബന്ധിച്ചുളള സന്ദേശം ലഭിക്കും. ഉപയോഗിക്കുന്ന സമയം ഫ്രീക്വന്‍സി, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് സംശയകരമായ സാഹചര്യങ്ങളെ സെന്‍സര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഏതു ഫോണുമായാണോ ഘടിപ്പിച്ചിട്ടുളളത് അതിലേക്ക് സന്ദേശവും ലഭിക്കും.

Also Read: സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; കാരണം വ്യക്തമാക്കി ദുബായ് ആര്‍ടിഎ

സംശയപരമായ എന്തെങ്കിലും അനക്കം ഉണ്ടെങ്കില്‍ കിടക്കയില്‍ ഘടിപ്പിച്ചിട്ടുളള അള്‍ട്രാസോണിക് സെന്‍സര്‍ പിടിച്ചെടുത്താല്‍ ഇതിലെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ആ വിവരം സെര്‍വറിലേക്ക് അയക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്ലീപ്പ് നമ്പര്‍ മുഖേന പുറത്തു വിട്ട സ്മാര്‍ട്ട്ബെഡ് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാന്‍ സഹായിക്കുവാനായി സ്വയം ക്രമീകരിക്കുന്നു. ഉറക്കത്തില്‍ സ്ഥാനം മാറിയാലും സുഖമായി ഉറങ്ങാന്‍ സാധിക്കും. ഈ മെത്തയുടെ ഉളളില്‍ രണ്ട് എയര്‍ ചേമ്പറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ഉറങ്ങുന്നവരുടെ പിന്‍ ഭാഗത്തോ വയറുകളിലോ ആയിരിക്കും.

 

 

shortlink

Post Your Comments


Back to top button