CricketLatest NewsSports

ഒടുവില്‍ മലിംഗയ്ക്ക് ഐപിഎല്‍ ടീമായി

മുംബൈ: ലേലത്തില്‍ എല്ലാ ടീമുകളും തഴഞ്ഞ മലിംഗയ്ക്ക് ഒടുവില്‍ ഐപിഎല്‍ ഇടം ലഭിച്ചു. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് മലിംഗയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കുറി ബൗളിംഗ് ഉപദേശകന്റെ വേഷമാണ് മലിംഗയ്ക്ക്. ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗമായിരുന്നു മലിംഗ. മുംബൈ ഐപിഎല്ലില്‍ കളിച്ച 157 മത്സരങ്ങളില്‍ 110ലും മലിംഗ കളിച്ചിട്ടുണ്ട്.

ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് മലിംഗ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് മുംബെയുടെ മുഖ്യ പരിശീലകന്‍.

shortlink

Post Your Comments


Back to top button