ദുബായ് ;പ്രമുഖ മാധ്യമ പ്രവര്ത്തകന് വി.എം. സതീഷ് (54) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം കീഴടക്കുകയുമായിരുന്നു. സോനാപൂര്‍ എമ്ബാമിങ് സെന്ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഭാര്യ: മായ. മക്കള്‍: ശ്രുതി, അശോക് കുമാര്‍.
ബോംബേ ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സതീഷ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ഒമാന്‍ ഒബ്സര്‍വര്‍ പത്രത്തില്‍ നിന്നും യുഎഇയിൽ എത്തി. എമിറേറ്റ്സ് ടുഡേ, സെവന് ഡേയ്സ് എമിറേറ്റ്സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഏതാനും മാസമായി എക്സ്പാറ്റ്സ് ന്യൂസ്, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ ‘ഡിസ്ട്രെസ്സിങ് എന്‍കൗണ്ടേഴ്സ്’ എന്ന പേരില്‍ സമാഹരിച്ച് പുസ്തകമാക്കിയിരുന്നു. എഴുത്തിലെയും നിലപാടിലെയും മൂര്‍ച്ചയാണ് സതീഷിനെ വേറിട്ടു നിര്‍ത്തിയത്.
Read also ;ഒമാനിൽ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
Post Your Comments