KeralaLatest NewsNews

കുരീപ്പുഴ വിഷയത്തിൽ ആത്മാഭിമാനം പണയം വെക്കാത്ത നട്ടെല്ലുള്ള മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം : കെ സുരേന്ദ്രൻ

കുരീപ്പുഴ സംഭവത്തിൽ കുരീപ്പുഴക്കെതിരെ സത്യം പറഞ്ഞ മാധ്യമ പ്രവർത്തകരെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ. കവികളും സാഹിത്യകാരൻമാരും എന്നൊക്കെപ്പറഞ്ഞ് ഒരുകൂട്ടം ഉദരംഭരികളായ മ്ളേഛൻമാർ തട്ടിവിടുന്ന ഏതു വിടുവായത്തവും വേദവാക്യമായി കൊട്ടിഘോഷിക്കുന്ന പതിവായിരുന്നു നേരത്തെ. സക്കറിയയെ കയ്യേററം ചെയ്തപ്പോഴും ടി. പി. ശ്രീനിവാസനെ അടിച്ചുതാഴെ ഇട്ടപ്പോഴും മിണ്ടാതിരുന്നവർ. ഇന്നിപ്പോൾ കുരീപ്പുഴയുടെ മാലിന്യജൽപ്പനങ്ങൾ ചങ്കുതോടാതെ വിഴുങ്ങാൻ തയ്യാറാവാതെ ഒരു പററം നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ മുന്നോട്ടുവന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകരെ അഭിനന്ദിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മലയാളം ടെലിവിഷൻ മാധ്യമരംഗത്ത് എല്ലാകാലത്തും ഇടതുപക്ഷത്തിൻറെ അതിപ്രസരം ശക്തമായിരുന്നു. പണ്ട് ഏഷ്യാനെററ് തുടങ്ങിയ കാലം മുതലുള്ള ചരിത്രം അതാണ്. മലയാള മനോരമയിൽ പോലും സി. പി. എമ്മിൻറെ അദൃശ്യസാന്നിധ്യം ശക്തമാണ്. മററുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ. എന്നു വെച്ച് അവർ സി. പി. എമ്മിനെതിരായി വാർത്തകൾ നൽകുന്നില്ലെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പൊതുവിൽ തങ്ങൾ വലിയ പുരോഗമനവാദികളാണ് എന്ന് അറിയപ്പെടാനാണ് അവരിൽ പലരും ആഗ്രഹിക്കുന്നത്. അതിനുള്ള എളുപ്പവഴി സംഘപരിവാറിനേയും ഹിന്ദുത്വ അടയാളങ്ങളേയും ഏതുകാര്യത്തിനും വിമർശിക്കുക എന്നുള്ളതാണ്.

ന്യായം മറിച്ചാണെങ്കിലും ശക്തമായി എതിർത്താലേ തങ്ങൾക്കു മാന്യത ലഭിക്കുകയുള്ളൂ എന്നാണവർ കരുതുന്നതും. അങ്ങനെ കരുതുന്നതിനും അവർക്ക് ന്യായങ്ങളുണ്ട്. സത്യം പറഞ്ഞാൽ സംഘപരിവാർ പട്ടം ചാർത്തി മൂലക്കിരുത്തുമോ എന്ന പേടിയുമുണ്ട്. നവമാധ്യമങ്ങൾ സജീവമായതോടുകൂടി അവിടേയും ഇതേ അവസ്ഥയായിരുന്നു തുടക്കത്തിൽ. ശക്തമായി പൊരുതിത്തന്നെയാണ് അവിടേയും എതിർശബ്ദങ്ങൾക്ക് ഇടം നേടാനായത്. കവികളും സാഹിത്യകാരൻമാരും എന്നൊക്കെപ്പറഞ്ഞ് ഒരുകൂട്ടം ഉദരംഭരികളായ മ്ളേഛൻമാർ തട്ടിവിടുന്ന ഏതു വിടുവായത്തവും വേദവാക്യമായി കൊട്ടിഘോഷിക്കുന്ന പതിവായിരുന്നു നേരത്തെ. സക്കറിയയെ കയ്യേററം ചെയ്തപ്പോഴും ടി. പി. ശ്രീനിവാസനെ അടിച്ചുതാഴെ ഇട്ടപ്പോഴും മിണ്ടാതിരുന്നവർ.

ഇന്നിപ്പോൾ കുരീപ്പുഴയുടെ മാലിന്യജൽപ്പനങ്ങൾ ചങ്കുതോടാതെ വിഴുങ്ങാൻ തയ്യാറാവാതെ ഒരു പററം നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ മുന്നോട്ടുവന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. അവരാരും സംഘപരിവാറിനെ എപ്പോഴും എന്തിനും പിന്തുണക്കുന്നവരല്ല. ആത്മാഭിമാനം പണയം വെക്കാതെ അഭിപ്രായം പറഞ്ഞവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കെ. സി. ബിപിൻ, ദിനുപ്രകാശ്, വിനുമോഹൻ കുരമ്പാല,വി. എസ് രഞ്ജിത്ത്, ശ്യാംകുമാർ ,ആർ അനന്തകൃഷ്ണൻ എന്നീ യുവമാധ്യമപ്രവർത്തകർ നട്ടെല്ലുവളക്കാതെ സത്യം പറഞ്ഞതിന് ഇരിക്കട്ടെ ഒരു നൂറായിരം ലൈക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button