Latest NewsKerala

പട്ടികജാതി സമൂഹത്തിന്‍റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: “പട്ടികജാതി സമൂഹത്തിന്‍റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ തങ്ങളുടെ സ്വന്തം മക്കളുടെ കോടികളുടെ വ്യവസായത്തില്‍ മധ്യസ്ഥത പറയാനുള്ള തിടുക്കത്തിലാണെന്നും” ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന വികാസ് യാത്രയുടെ ഭാഗമായി കുന്നത്തൂര്‍ ശിവഗിരി കോളനിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കോളനി നിവാസികളായ പട്ടിണിപ്പാവങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കോടീശ്വരന്‍മാരുടെ കീശ വീര്‍പ്പിക്കാന്‍ കോടികള്‍ മുടക്കിയുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1967-കുടികിടപ്പ് നിയമപ്രകാരം ഏഴ് സെന്റ് ഭൂമി ലഭിച്ച പട്ടികജാതികുടുംബം തലമുറകള്‍ കൂടിയപ്പോള്‍ ഈ സ്ഥലത്ത് അടുപ്പുകല്ല് കൂട്ടിയതുപോലെ അഞ്ചും ആറും വീടുകള്‍ വച്ചാണ് താമസിക്കുന്നത്. മരിച്ചാല്‍ ശവദാഹം നടത്തണമെങ്കില്‍ വീട് പൊളിക്കേണ്ട സ്ഥിതിയാണ്. സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്കും ലക്ഷം ഹെക്ടര്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഈ ഭൂമി തിരിച്ചെടുത്ത് പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ആവാസ് യോജന പദ്ധതിപ്രകാരം ഭവനരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ആവശ്യത്തിന് പണം നല്‍കാന്‍ തയാറാണ്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതു കാരണം കേന്ദ്രത്തിന്‍റെ ഈ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും കുമ്മനം പറഞ്ഞു.

Read also ;ചില ഒറ്റപ്പെട്ട സംഭവങ്ങൾ ബിജെപിയിൽ അടിച്ചേൽപ്പിക്കരുത്: ചർച്ച് ഓഫ് ഗോഡ് പ്രവർത്തകരുമായി കുമ്മനം ചർച്ച നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button