KeralaLatest NewsNews

മകന്റെ ഇന്‍ഷുറന്‍സ് തുക വീതം വയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അതി ക്രൂരമായി

കൊട്ടാരക്കര: ഭര്യയെ ഭർത്താവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. റോഡ് അപകടത്തിൽ മരണപ്പെട്ട മകന്റെ ഇൻഷ്വറൻസ് തുക വീതം വയ്ക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവു പോലീസ് പിടിയിലായിൽ. ആറ്റുവാശ്ശേരി, പൊയ്കയിൽ മുക്കിൽ പാർവ്വതി ഭവനത്തിൽ ശിവദാസൻ ആചാരി (66) ആണു പിടിയിലായത്. 2018 ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് 2.45 ന് വീട്ടിലെ കുളിമുറിയിൽ കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യ ലതിക (56) ആണ്.

read also: ഭർത്താവും ബന്ധുക്കളും യുവതിയുടെ കിഡ്‌നി മോഷ്ടിച്ചതായി പരാതി : അടിച്ചു മാറ്റിയത് അപ്പന്റിക്‌സ് ഓപ്പറേഷന്റെ മറവിൽ

സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസിൽ പോയി തിരികെ വിട്ടിലെത്തിയപ്പോൾ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാൻ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയിൽ വച്ചു പറഞ്ഞു. മകൻ മരണപ്പെട്ട സംഭവത്തിൽ ലഭിച്ച ഇൻഷ്വറൻസ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു.

ഇതോടെ വീടിന്റെ പടിഞ്ഞാറുവശത്തുള്ള കുളിമുറിയിൽ വച്ച് പ്രതി ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തിൽ തുണികൾ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാൻ പൈപ്പു നല്ലതുപോലെ അടച്ചു. കുളിമുറിയുടെ വാതിൽ വെളിയിൽ നിന്നും അടച്ച ശേഷം ഒരു സ്റ്റൂളിൽ കയറി നിന്നു കതകിന്റെ അകത്തെ കുറ്റി പുറത്തു നിന്നും ഇട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button