Latest NewsNewsIndia

മോദി സർക്കാറിനെതിരെ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ നടി രമ്യയുടെ ആഹ്വാനം : വീഡിയോ കാണാം

ബെംഗളൂരു : മോദി സർക്കാരിനെതിരെ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടുന്ന കോൺഗ്രസ്സ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് രമ്യ എന്ന ദിവ്യ സ്പന്ദനയുടെ വീഡിയോ പുറത്ത്. ഇവർ പ്രവര്‍ത്തകരോട് വ്യാജ അക്കൗണ്ടുകളെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് ട്വീറ്റ് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ എന്നത് വ്യക്തികളല്ല, അത് മെഷീനുകളാണ്, റോബോട്ടുകളാണ്’ എന്നാണു രമ്യ പ്രവർത്തകരോട് പറയുന്നത്.

വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും, അക്കൗണ്ടുകളിലൊന്ന് ഔദ്യോഗിക അക്കൗണ്ടായും,രണ്ടാമത് പേഴ്സണല്‍ അക്കൗണ്ട്, മൂന്നാമത് വേറൊരാളുടെ പേരില്‍ വ്യാജ അക്കൗണ്ട് എന്നിങ്ങനെയുമെടുക്കാമെന്ന് ദിവ്യ പറയുന്നുണ്ട്.രാഹുൽ ഗാന്ധിയുടെ പെട്ടെന്നുണ്ടായ ട്വിറ്റർ സ്വാധീനവും സ്വീകാര്യതയും വ്യാജമാണെന്ന് മുൻപേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഊരോ പേരോ ഇല്ലാത്ത വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചെടുത്തതാണ് പെട്ടെന്നുള്ള രാഹുലിന്റെ ട്വിറ്റർ സ്ഫോടനമെന്നും തെളിഞ്ഞിരുന്നു.

ഇത് വിദേശത്തും വാർത്തയായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് രാഹുലിന്റെ ഓഫീസ് ആണെന്നും തെളിഞ്ഞിരുന്നു.രാഹുലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത ഐഡികളിൽ ഭൂരിഭാഗവും റഷ്യ , ഖസാക്കിസ്ഥാൻ , ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു.‘വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി ഉയര്‍ത്താനുള്ള ദിവ്യയുടെ ശ്രമം പരാജയപ്പെട്ടു. അതിനെ മറികടക്കാന്‍ മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകരോട് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞപ്പോള്‍’ എന്ന അടിക്കുറിപ്പുമായാണ് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button