കൊല്ലം: പുനലൂരില്‍ നാലു വയസുകാരന്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. പ്ലാത്തറ സ്വദേശിയായ നാലു വയസുകാരന്‍ അലനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മയ്ക്കും ഷോക്കേറ്റു. രാവിലെ എട്ടോടെ മുത്തശ്ശിക്കൊപ്പം വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മുത്തശ്ശി ഷോക്കേറ്റ് നിലത്തു വീണപ്പോള്‍ ഓടിയെത്തിയ അലനും ഷോക്കേല്‍ക്കുകയായിരുന്നു.
ഇരുവരും വീണ് കിടക്കുന്നത് കണ്ട് സമീപത്തെ കൃഷിയിടത്തില്‍ നിന്നും ഓടി എത്തിയ പൊന്നമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കും ഷോക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ അലന്റെ മരണം സംഭവിച്ചു. പരുക്കേറ്റ മുത്തശ്ശിയായ പൊന്നമ്മയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഷിജു, ജിന്‍സി ദമ്പതികളുടെ ഇളയ മകനാണ് മരിച്ച അലന്‍.
Post Your Comments