മനാമ: ബഹ്റൈനില്‍ നാല് ദിവസം മാന്‍പവര്‍ ഏജന്‍സിയുടെ തടവില്‍ കഴിഞ്ഞ മലയാളി യുവതിയെ പോലീസും ചേര്‍ന്ന് രക്ഷിച്ചു. കോട്ടയം സ്വദേശിനിയായ 22 കാരിയെയാണ് സാമൂഹിക പ്രവർത്തകരും പോലീസും ചേർന്ന് രക്ഷപെടുത്തിയത്. മൂന്ന് മാസം മുൻപ് നാട്ടുകാരിയുടെ സഹായത്തോടെ മംഗലാപുരം സ്വദേശിയാണ് ഇവര്‍ക്ക് ഹോം നഴ്സ് വിസ നല്‍കിയത്. തന്റെ മാതൃസഹോദരിയുടെ മകന്‍ ബഹ്റൈനിലുള്ളതിനാല് യുവതി അദ്ദേഹത്തെ ഇൗ വിവരം അറിയിക്കുകയും ചെയ്തു.
ബഹ്റൈനില്‍ എത്തിയ യുവതിയെ കാത്ത് അവരുടെ സഹോദരന്‍ കാത്ത് നിന്നെങ്കിലും വിസാ ഏജന്‍റ് കാണിക്കാതെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഏജന്‍റ് മാന്‍പവര്‍ ഏജന്‍സിക്ക് പണം വാങ്ങി യുവതിയെ കൈമാറി. ബലം പ്രയോഗിച്ച് പേപ്പറുകളില്‍ ഒപ്പിട്ടശേഷമായിരുന്നു ഇത്. പിന്നീട് വീട്ടുജോലിക്ക് അയച്ച യുവതിക്ക് അവിടെ കടുത്ത ഉപദ്രവം നേരിടേണ്ടി വന്നപ്പോള്‍ തനിക്ക് നാട്ടില്‍പോകണമെന്ന് മാന്‍പവര്‍ ഏജന്‍സിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു.
ഇതിനെതുടര്‍ന്ന് ഏജന്‍സിക്കാര്‍ യുവതിയെ കൂട്ടിക്കൊണ്ട് വരികയും ഒരു മുറിയിലടച്ചശേഷം, 1400 ദിനാര്‍ നല്‍കിയാലെ നാട്ടിലേക്ക് വിടൂവെന്ന് പറയുകയും പാസ്സ്പോര്ട്ടും സിമ്മും കരസ്ഥമാക്കുകയും ചെയ്തു. മാൻപവർ ഏജന്സിയിലെത്തിയ സഹോദരനോടും ഇവർ മോശമായി പെരുമാറി. തുടർന്ന് സഹോദരൻ കരഞ്ഞു കാലു പിടിച്ചു യുവതിയെ കാണാൻ അനുവാദം വാങ്ങി. മുറിയിൽ പൂട്ടിയിട്ട യുവതിക്ക് ഭക്ഷണം വേണമെന്നായിരുന്നു ആവശ്യം. 4 ദിവസമായി ഒന്നും കൊടുക്കാതെ ആയിരുന്നു മുറിയിൽ അടച്ചിട്ടിരുന്നത്.
ഇതിനെതുടര്‍ന്ന് തന്ത്രപൂര്‍വ്വം, ഒരു സ്വിം കാര്‍ഡ് സഹോദരന്‍ യുവതിക്ക് കൈമാറി. ഇതാണ് യുവതിയെ മോചിപ്പിക്കാനുള്ള വഴി തെളിയിച്ചത്. തുടർന്ന് അവിടെയുള്ള ഒരു സന്നദ്ധ സംഘടനയുമായി സഹോദരൻ ബന്ധപ്പെടുകയും യുവതിയെകൊണ്ട് പോലീസിനെ വിളിപ്പിക്കുകയും ചെയ്തു. പോലീസിെന്റ ഉചിതമായ ഇടപെടലുകളാണ് പിന്നീട് യുവതിയെ രക്ഷിക്കാന്‍ സഹായിച്ചത്. യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയും കാര്യങ്ങളെല്ലാം അറിഞ്ഞശേഷം സ്പോണ്‍സറെ വിളിച്ച് വരുത്തുകയും ചെയ്തു.
യുവതിയുടെ അവസ്ഥ കണ്ട് ദയതോന്നിയ പോലീസ് സ്പോണ്സറില് നിന്ന് പാസ്പോര്‍ട്ട് തിരികെ വാങ്ങി യുവതിക്ക് നല്‍കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ നാട്ടിലേക്ക് യുവതിയെ അയക്കുകയായിരുന്നു.
:പ്രതീകാത്മക ചിത്രം
Post Your Comments