ആന്ധ്രാ പ്രദേശ്: ഒന്നാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത. വിദ്യാര്‍ഥിയെ അധ്യാപകന്‍ മൂത്രം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ചു. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയില്‍ എസ്പിആര്‍ വിദ്യാ കണ്‍സെപ്റ്റ് സ്കൂളിലാണ് സംഭവം. ഒന്നാം ക്ലാസുകാരന് സഹപാഠിയായ ഒരു പെണ്‍കുട്ടി കൊണ്ടുവന്ന ജ്യൂസില്‍ മൂത്രമൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ജ്യൂസില്‍ മൂത്രമൊഴിച്ചെന്നും, അതിനാല്‍ ജ്യൂസ് കുടിക്കരുതെന്നും കുട്ടി പെണ്‍കുട്ടിയോട് പറഞ്ഞു.പെൺകുട്ടി വിവരം അധ്യാപകനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ അധ്യാപകൻ വിദ്യാർഥിയോട് കാര്യങ്ങൾ ചോദിക്കുകയും കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. ചെയ്ത തെറ്റിന്റെ ശിക്ഷയായ് അധ്യാപകൻ വിദ്യാർഥിയോട് ഇയാള്‍ മൂത്രം കലര്‍ന്ന ജ്യൂസ് മുഴുവന്‍ കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് വിദ്യാർഥി ക്ഷമ ചോദിച്ചെങ്കിലും അധ്യാപകൻ കുട്ടിയെ നിർബന്ധിച്ച് മൂത്രം കലർന്ന ജ്യൂസ് കുടിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറയുകയും ഇവർ സ്‌കൂളിലെത്തി അധ്യാപകനോട് കാര്യം തിരക്കുകയും ചെയ്തു. ചെയ്ത തെറ്റിന് തക്കതായ ശിക്ഷയാണ് താൻ നൽകിയതെന്നായിരുന്നു അധ്യാപകന്റെ മറുപടി. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments