CinemaLatest NewsNewsIndia

സുചിലീക്ക്സ് അടുത്ത വീഡിയോയും പുറത്തുവിട്ടു; ഇത്തവണ ഇരയായത് ഈ നടി

ചെന്നൈ: സുചിലീക്ക്സ് അടുത്ത വീഡിയോയും പുറത്തുവിട്ടു. ഇത്തവണത്തെ ഇരയായത് സഞ്ചിത ഷെട്ടിയാണ്. സഞ്ചിതയുടെ നഗ്‌നചിത്രങ്ങളും സ്വകാര്യ വീഡിയോയുമാണ് സുചിലീക്ക്സ് പുറത്തുവിട്ടത്. ധനുഷ്, നടന്‍ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആന്‍ഡ്രിയ, ഹന്‍സിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതുവരെ സുചിലീക്ക്സ് പ്രചരിച്ചത്. മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങള്‍ ‘മല്ലുലീക്ക്സ്’ എന്ന പേരില്‍ ഉടന്‍ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ പക്ഷേ ‘ഒറിജിനല്‍’ സുചിലീക്ക്സ് അക്കൗണ്ടിനെ ട്വിറ്റര്‍ തന്നെ പൂട്ടിക്കെട്ടുകയായിരുന്നു.

എന്നാല്‍. നടി സുകന്യ, ഖുശ്ബു എന്നിവരുടെ പാര്‍ട്ടി വീഡിയോ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ നിന്ന് നയന്‍താരയും അമലപോളും സുചിലീക്ക്സിന്റെ സൈബര്‍ ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടിരുന്നു. തമിഴ് നടി അനുയ ഭഗ്വതിന്റെ നഗ്‌ന സെല്‍ഫിയെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതോടെ മറ്റുതാരങ്ങളും ഇതിനെതിരെ രംഗത്തെത്തി. കാരണം ഇതെല്ലാം സത്യമാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണമാണ് നടന്നത്.

മാത്രവുമല്ല ഇനി ആരുടെ വീഡിയോയാണ് നിങ്ങള്‍ക്കു വേണ്ടതെന്ന രീതിയില്‍ ‘സുചിലീക്ക്സ്’ ഹാഷ്ടാഗുമായി ട്വിറ്ററില്‍ സര്‍വേകള്‍ വരെ നടന്നു. ‘കാത്തിരിക്കൂ ഇന്നു രാത്രി കൃത്യം ഒന്‍പതിന് പുതിയ വിഡിയോ’ എന്ന മട്ടിലായി ട്വിറ്റര്‍ ‘റിലീസുകള്‍’. പ്രചരിപ്പിക്കപ്പെടുന്ന നഗ്‌ന വിഡിയോയില്‍ താനല്ലെന്ന് സഞ്ചിത ഷെട്ടി വ്യക്തമാക്കി. പ്രധാന ഇരകളായ ധനുഷും അനിരുദ്ധും ഹന്‍സികയും ആന്‍ഡ്രിയയുമെല്ലാം പ്രതികരിച്ചിട്ടുമില്ല. നടി തൃഷയാകട്ടെ ‘ഇവരോടൊക്കെ ദൈവം ചോദിക്കും’ എന്ന് ട്വിറ്ററിലൊരു പോസ്റ്റുമിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button