ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി വില സൂചികയായ സെൻസെക്സിൽ വ്യാപാരത്തിന്റെ തുടക്കംതന്നെ 1274.35 പോയിന്റിന്റെ ഇടിവോടെയായിരുന്നു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്റ്റിയിൽ 390.25 പോയിന്റിന്റെ നഷ്ടം. സെൻസെക്സ് 34,000 പോയിന്റിനു താഴേക്കാണു വീണത്.
ഇതിന്റെ കാരണം യുഎസിലെ ഓഹരി വിപണിയിലുണ്ടായ അതിഭീമമായ തകർച്ചയാണ് .സെൻസെക്സിലും നിഫ്റ്റിയിലും 3.6% നഷ്ടം രേഖപ്പെടുത്തിയെങ്കിലും വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികകൾക്കു വില അളവിൽ നഷ്ടം നികത്താനായി. എങ്കിലും സെൻസെക്സ് 561.22 പോയിന്റ് നഷ്ടത്തിലാണ് അവസാനിച്ചത്.
നിഫ്റ്റി അവസാനിച്ചത് 168.30 പോയിന്റ് നഷ്ടത്തിൽ. സെൻസെക്സിന്റെ അവസാന നിരക്ക്: 34,195.94 പോയിന്റ്;നിഫ്റ്റിയുടെ അവസാന നിരക്ക്: 10,498.25 പോയിന്റ്..വിപണി കനത്ത നഷ്ടം നേരിടുന്നതു തുടർച്ചയായി ആറാം ദിവസമാണ്.
Post Your Comments