
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നു. പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ പാകിസ്താന്റെ കൈവശമുള്ള കശ്മീര്‍ ഇന്ത്യയുടെ ഒപ്പമുണ്ടായിരുന്നേനെ എന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
Read Also: ഇത് പ്രചരിപ്പിക്കുന്നവര്‍ ഒരു തവണയെങ്കിലും വായിക്കണം: ഇങ്ങനെ മെഡിക്കല്‍ കോളേജിനെ അപമാനിക്കണോ?
ജവാഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ല. ലിച്ഛ്വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Post Your Comments