ന്യൂഡൽഹി: കോൺഗ്രസിന് പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം സഭയിൽ. ‘ഇന്ത്യയുടെ ജ്യൂഡീഷ്യറിയെ പോലും കോൺഗ്രസ് ആളുകളെ നിയമിച്ചാണ് കൊണ്ഗ്രെസ്സ് രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കാനാണ് അന്നും ഇന്നും കോൺഗ്രസിന്റെ ശ്രമം. രാജ്യം പുരോഗതിയിലേക്ക് പോകുന്നത് കോൺഗ്രസിനും പിന്നലുള്ള ശക്തികള്‍ക്കും സഹിക്കാൻ ആവില്ല.”കേവലം സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അതിന്റെ ഫലം ഇന്നത്തെ 125 കോടി ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി മോഡി ശക്തമായ ഭാഷയിലാണ് ബജറ്റ് സമ്മേളനത്തിൽ നന്ദി പ്രമേയംഅവതരിപ്പിച്ചത്. ആന്ധ്രയുടെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. തിരഞ്ഞെടുപ്പിലെ നേട്ടത്തിനും വില കുറഞ്ഞ നേട്ടങ്ങള്‍ക്കും വേണ്ടി 70 കൊല്ലം മുന്‍പ് കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു. അന്ന് കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കകുയാണ്. അടല്‍ ബിഹാരി വാജ്പേയി സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു. എന്നാല്‍, എല്ലാവരേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു.
എന്നാല്‍, ആന്ധ്രാപ്രദേശിനെ വിഭജിച്ച കോണ്‍ഗ്രസ് എല്ലാം കുളമാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യു.പി.എ സര്‍ക്കാരിന്റെ ഈ നീക്കം – മോദി പറഞ്ഞു.ആന്ധ്ര പ്രദേശിനെ രണ്ടു സംസ്ഥാനങ്ങളായി കോണ്‍ഗ്രസ് വിഭജിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മോദി ആരോപിച്ചു.കൊണ്ഗ്രെസ്സ് സഭയിൽ ബഹളം വെക്കുന്നെങ്കിലും പ്രധാനമന്ത്രി പ്രസംഗം നിർത്തിയിട്ടില്ല. ഇപ്പോഴും പ്രസംഗം തുടരുകയാണ്.
Post Your Comments