ഇസ്ലമാബാദ്: പ്രണയദിനമായ വാലന്റയിന്‍സ് ഡേ ആഘോഷിക്കുന്നതിനെ കുറിച്ച് പാകിസ്ഥാന് സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ. പൊതുസ്ഥലങ്ങളിലെ പ്രണയദിനാഘോഷം നിരോധിച്ചതിന് പിന്നാലെ ഇത്തവണ മുതല്‍ പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക്.
കഴിഞ്ഞവര്‍ഷം മുതലായിരുന്നു ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്.
പ്രണയദിനാഘോഷം മതനിന്ദയാണെന്നായിരുന്നു വാദം. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സംസ്കാരവുമായി ബന്ധമില്ലാത്ത ഇത്തരം ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനും ആവശ്യപ്പെട്ടിരുന്നു.
Post Your Comments