കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹര്‍ജിയെ എതിര്‍ത്ത് വിശദമായ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.
സോളാര്‍ കമീഷനെതിരെ ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിക്കുന്ന വിശദമായ സത്യവാങ്മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് എതിര്‍ സത്യവങ്മൂലം സമര്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കോടതി അവസരം നല്‍കിയിരുന്നു. എതിര്‍ സത്യവാങ്മൂലം ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും തുടര്‍ന്ന് ഹര്‍ജിയിന്മേല്‍ വാദം നടക്കും.
Post Your Comments