കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലില്‍ അനധികൃത ക്വാറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 4,500 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 500 ഡിറ്റനേറ്ററുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധരന്‍, സുജിത് സോമന്‍, സുനില്‍, സുധീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Post Your Comments