കിമ്പേര്‍ലി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് അഭിമാനമായിരിക്കുകയാണ് പേസര്‍ ജൂലന്‍ ഗോസാമി. തന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് താരം. വനിതകളുടെ ഏകദിനക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ഗോസാമി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രികയ്ക്ക് എതിരെയുള്ള മത്സരത്തില്‍ നിന്നാണ് ഗൊസാമി റെക്കോര്‍ഡ് നേടിയത്. 35കാരിയായ ജൂലന്‍ ഗോസാമി തന്റെ 166-ാം മത്സരമാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായ ലൗറാ വൊള്‍വര്‍ഡറ്റിനെ പുറത്താക്കിയാണ് ഗൊസാമി 200 വിക്കറ്റ് നേട്ടം കുറിച്ചത്.
ആദ്യമായി 200 ഏകദിന വിക്കറ്റ് നേടിയ പുരുഷ താരവും ഇന്ത്യയില്‍ നിന്ന് തന്നെയാണ്. കപില്‍ ദേവാണ് ഏകദിനത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ പുരുഷ താരം.
2017 മെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വനിത താരം എന്ന റെക്കോര്‍ഡ് ഗോസാമി തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്നു. 2007ല്‍ ഐസിസിയുടെ മികച്ച വനിത താരമായി ഗോസാമിയെ തിരഞ്ഞെടുത്തിരുന്നു.
Post Your Comments