CricketLatest NewsSports

കോഹ്ലി അടിച്ചൊതുക്കി, ചാഹലും കുല്‍ദീപും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയ തോല്‍വി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ഇന്ത്യയെ ബിറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രത്തിന്റെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ തെളിയിച്ചു. 124 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ 303 റണ്‍ നേടി. 159 പന്തില്‍ പുറത്താകാതെ 160 റണ്‍സാണ് കോഹ്ലി നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളേഴ്‌സ് എറിഞ്ഞിട്ടു. സ്പിന്നര്‍ മാരായ ചാഹലും കുല്‍ദീപ് യാദവും നാല് വിക്കറ്റുകള്‍ വീതം നേടി. ജസ്പ്രീത് ബുംറ 2 വിക്കറ്റ് നേടി. ഇന്ത്യയ്ക്കായി ധവാന്‍ 63 പന്തില്‍ 76 റണ്‍സ് നേടി. രോഹിത് ശര്‍മ റണ്‍ ഒന്നും നേടാതെ പുറത്തായപ്പോള്‍ രഹാനെ 11, പാണ്ഡ്യ 14, ധോണി 10, ജാധവ് ഒരു റണ്ണും നേടി പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ 16 റണ്‍ നേടി പുറത്താകാതെ നിന്നു.

അര്‍ദ്ധസെഞ്ചുറി നേടിയ ജെപി ഡുമിനി(51) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. അംല ഒരു റണ്‍സിന് പുറത്തായി. നായകന്‍ മാര്‍ക്രം 32, റണ്‍സ് നേടി. മില്ലര്‍ 25 റണ്‍ നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മറ്റാര്‍ക്കും ശോഭിക്കാനായില്ല.

shortlink

Post Your Comments


Back to top button