Latest NewsNewsGulf

വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി

റിയാദ്: വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ. സൗരോര്‍ജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം വിവിധ മേഖലകളില്‍ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ്.

സൗരോര്‍ജ്ജത്തെ ഭാവിയിലേക്കുള്ള പ്രധാന സാമ്പത്തിക ഉറവിടമായി മാറ്റാനാണ് സൗദി തയ്യാറെടുക്കുന്നത്. കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ഒപ്പം ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലക്ഷ്യമിടുന്നുണ്ട്.

read also: സൗദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ എ.സി.ഡബ്ലു.എ പവര്‍ രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ്ജ ഫാമിന് തുടക്കം കുറിച്ചു. പദ്ധതി 30 കോടി ഡോളര്‍ ചെലവിട്ടാണ്. സൗദി അറേബ്യ ഈ വര്‍ഷം 700 കോടി ഡോളര്‍ സൗരോര്‍ജ്ജ പദ്ധതിക്കായി നിക്ഷേപിക്കും. ഏഴ് സൗര്‍ജ്ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയും തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button