KeralaLatest News

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ലഭിച്ചില്ല ; ചികിത്സ മുടങ്ങിയതിനാല്‍ മുന്‍ ജീവനക്കാരന്‍ മരിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടർന്ന് അടിയന്തിര ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു. പുതുവൈപ്പിന്‍ സ്വദേശി പി വി റോയ് ആണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന് ശേഷം കെ.എസ്.ആര്‍.ടി സിയില്‍ നിന്ന് വിരമിച്ച റോയ് ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം  സംഭവിക്കുകയായിരുന്നു .

കഴിഞ്ഞ അഞ്ച് മാസമായി  പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു റോയ്. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്തേ മതിയാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒന്നരലക്ഷം രൂപയോളം വരുന്ന ചികിത്സാചെലവ് താങ്ങാന്‍ ഇയാള്‍ക്ക് കഴിയുമായിരുന്നില്ല. അതിനാൽ കുറച്ചുകാലമായി ആയുര്‍വേദ ചികിത്സയാണ് ചെയ്തിരുന്നത്. വീട്ടുജോലി ചെയ്താണ് ഭാര്യ കുടുംബം പുലര്‍ത്തിയിരുന്നത്. റോയിക്ക് രണ്ട് പെണ്‍മക്കള്‍ ഉണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിക്കുമ്പോള്‍ള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും റോയ്ക്ക് ലഭിച്ചിരുന്നില്ലെന്നും പത്തുലക്ഷം രൂപയെങ്കിലും ഇയാള്‍ക്ക് കെ.എസ്.ആര്‍.ടിസിയില്‍ നിന്നും ലഭിക്കാനുണ്ടെന്നുമാണ് വിവരം.

Read also ;കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button