Latest NewsNewsIndia

ഭീകരവാദ ഗ്രൂപ്പുകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോർട്ട്

ശ്രീനഗര്‍: തീവ്രവാദ ഗ്രൂപ്പുകളില്‍ ചേരുന്ന കാശ്മീരി യുവാക്കളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 44 ശതമാനം വര്‍ദ്ധിച്ചതായി നിയമസഭയിൽ അറിയിച്ചത്. 2016ല്‍ നിന്നും 88 പേരായിരുന്നു തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നത്. ഭീകര സംഘടനകളില്‍ ചേരുന്ന യുവാക്കളെയെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവർ വ്യക്തമാക്കി.

Read Also: വധശിക്ഷ കാത്തുകിടക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി

സെെന്യത്തിന് നേരെ കല്ലേറ് നടത്തിയ 9000ത്തിലേറെ യുവാക്കള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് യുവാക്കളെ ഭീകരവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ നീക്കം തടസപ്പെട്ടുവെന്നും മുഫ്തി പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button