ശ്രീനഗർ: കശ്മീരിലെ കൊടും കുറ്റവാളികളായ 12 ഭീകരവാദികളുടെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു. കശ്മീരില്‍ തുടര്‍ച്ചയായി ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടെ അബു ഹമാസ്, അല്‍ത്താഫ് അഹ്ദര്‍ ആലീസ് കച്ച് റോ, ബഷീര്‍ അഹ് വനി, വാസിം അഹ്, സക്കീര്‍ റാഷിദ് ഭട്ട്, റിയാസ് നായിക്കോ തുടങ്ങി 12 പേരുടെ ചിത്രങ്ങളാണ് സൈന്യം പുറത്ത് വിട്ടിരിക്കുന്നത്.
എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും ഭീകരരരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സൈന്യം അറിയിച്ചു. ബുര്‍ഹാന്‍ വാനിയുടെ പാത പിന്‍തുടരുന്ന റിയാസ് നായിക്കോയുടെ നേതൃത്വത്തിൽ കശ്മീരില്‍ വിപ്ലവത്തിന് ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച റാംപൂരില്‍ ഉണ്ടായ ആക്രമണത്തില്‍ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
Post Your Comments