പുല്‍വാമ: കാശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ ഒരു സ്ത്രീയെ വെടിവച്ചു കൊന്നു.നാല്പത്തഞ്ചുകാരിയായ ബീബ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് പേര് 45 കാരിയായ മിര്സത് ബീബയെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കിയ ഇവരുടെ തലയിലേക്ക് സംഘം രണ്ട് തവണ വെടിവച്ചു. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ത്രീയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവ ശേഷം തീവ്രവാദികള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.സംഭവം നടക്കുമ്പോൾ യുവതിയുടെ നാല് പെണ്മക്കളും മകനും വീട്ടിലുണ്ടായിരുന്നു.രാത്രി എട്ടു മണിയോടെയാണ് സംഭവം.
Post Your Comments