Latest NewsNewsGulf

യു.എ.ഇയിലെ പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധം വര്‍ദ്ധിക്കുന്നു : അവിഹിത ബന്ധത്തിനുള്ള കാരണങ്ങളിലേയ്‌ക്കെത്തുന്നതിനു പിന്നില്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : യു.എ.ഇയില്‍ 36 ശതമാനം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍. ദമ്പതികള്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ തളിര്‍ക്കുന്നത് ,സോഷ്യല്‍ മീഡിയ വഴിയാണെന്നും കാസ്പര്‍ സ്‌കി ലാബ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ ബന്ധങ്ങളും ചാറ്റ് വഴിയുള്ള ബന്ധങ്ങളും ദമ്പതികള്‍ക്കിടയില്‍ വര്‍ദ്ധിച്ച പ്രവണതയിലാണ് കാസ്പര്‍സ്‌കീ സര്‍വെ നടത്തിയത്.

ദമ്പതികള്‍ക്കിടയില്‍ സ്വകാര്യത വര്‍ദ്ധിച്ചു വരുന്നതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ പല ബന്ധങ്ങള്‍ക്കും അതിര്‍വരമ്പുകളില്ല.

യു.എ.ഇയില്‍ സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകള്‍ക്കും സ്വകാര്യ ബന്ധങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം ദാമ്പത്യബന്ധമാണ് കൂടുതല്‍ ദൃഢമെന്നും ഇക്കൂട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. 62 ശതമാനം പങ്കാളികള്‍ അവരുടെ പാസ്വേര്‍ഡുകള്‍ പരസ്പരം അറിയാവുന്നവരാണ്.

ദാമ്പത്യത്തില്‍ വിള്ളലുണ്ടാകുമ്പോഴാണ് തങ്ങള്‍ മറ്റു ബന്ധങ്ങള്‍ തേടി പോകുന്നതെന്നും ഇവര്‍ തുറന്നു സമ്മതിയ്ക്കുന്നു. 60 ശതമാനം പങ്കാളികളും തങ്ങളുടെ സ്വകാര്യ ബന്ധത്തില്‍ സന്തോഷം ഉള്ളവരാണ്.

സ്വകാര്യ ബന്ധങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് അയക്കുന്ന സന്ദേശങ്ങളും, പണം ചെലവഴിയ്ക്കുന്നതിനും, അവരുടെ പേഴ്‌സ്ണല്‍ ഡയറികളും, ഫോണും എല്ലാം പങ്കാളിയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നവരാണ്.

ദമ്പതികളില്‍ സ്വകാര്യ ബന്ധമുള്ളവര്‍ക്ക് വാലന്റയിന്‍ ഡേ, ബര്‍ത്ത ഡേ തുടങ്ങി വിശേഷാവസരങ്ങളില്‍ ഇവര്‍ തങ്ങളുടെ പ്രണയിതാക്കള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടക്കുന്നു. ഇത് പങ്കാളി അറിയാതിരിയ്ക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.

ഒരു റൂമിനുള്ളില്‍ പങ്കാളികള്‍ പരസ്പരം വിശ്വാസം അര്‍പ്പിയ്ക്കണം. ഡിജിറ്റല്‍ ലോകത്തിനും ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് ദാമ്പത്യബന്ധത്തില്‍ ഒരു അതിര്‍ത്തി വെയ്ക്കണമെന്നാണ് കാസ്പര്‍സ്‌കീ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button