തിരുവനന്തപുരം : തുലാ മഴയില്ലാത്തതാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടാന്‍ കാരണം. മുന്‍വര്‍ഷങ്ങളേക്കാള്‍ ചൂടു കൂടുന്നതോടെ അതി ഗുരുതരമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തുമെന്നതാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
സര്‍വ്വ റെക്കോര്‍ഡുകളും ഭേദിക്കുന്നതാവും ഇത്തവണത്തെ ചൂടുകാലമെന്നതിന്റെ സൂചനകളാണ് എങ്ങും. മുണ്ടൂര്‍ ഐആര്‍ടിയിലെ താപമാപിനിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസ്. മുന്‍ വര്‍ഷങ്ങളില്‍ ഈ കാലത്തുണ്ടായിരുന്നതിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍.
കഴിഞ്ഞ രാത്രിയില്‍ അപ്രതീക്ഷിതമായി കിട്ടിയ വേനല്‍ മഴയില്‍ പ്രതീക്ഷ വേണ്ടെന്നാണ് വിലയിരുത്തല്‍. മണ്ണിലെ ഈര്‍പ്പമില്ലാതായി ജല സ്രോതസ്സുകളും സംഭരണികളും നേരത്തെ വറ്റും. ശുദ്ധ ജലമില്ലാതാകുന്നതോടെ ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറെയാണ്.
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതും ഇത്തവണ വളരെ കുറവാണ്. അതായത്, മുഴുവന്‍ നീരും വറ്റിപ്പോകുന്ന പകലുകളിലേക്ക്, കൊടും വേനലിലേക്ക് ഇനി അധികം ദൂരമില്ല.
Post Your Comments