മദ്യപിച്ച് വണ്ടിയോടിച്ചതിന് പൊലീസിന്റെ പിടിയിലായ സാദാ ഡി.വൈഎഫ്.ഐ പ്രവര്‍ത്തകന്റെ ഷോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറ്റം ചെയ്തിട്ടാണ് പൊലീസ് പിടിച്ചതൊന്നും ഈ പ്രവര്‍ത്തകന്റെ മട്ടിലില്ല. പകരം പൊലീസിനെ വെല്ലുവിളിയ്ക്കുകയാണ് ചെയ്യുന്നത്.
മദ്യപിച്ച് വാഹനമോടിച്ചതിനു പിടികൂടപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കപ്പെട്ട ഡ്രൈവറാണ് കഥയിലെ നായകന് . താന്‍ ഡിവൈഎഫ്ഐക്കാരനാണ് , പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ വോട്ടു ചെയ്തവനാണെന്നൊക്കെയാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഇദ്ദേഹം വെല്ലുവിളി മുഴക്കുന്നത്.
ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരല്ല പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് പൊലീസുകാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രവര്‍ത്തിക്കുന്ന ആര്.എസ്.എസുകാരാണ് പൊലീസുകാര്‍ എന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.
Post Your Comments