KeralaLatest NewsNews

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു

ആ​ല​പ്പു​ഴ•ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി​നി ജി​നി (36) ആ​ണ് മ​രി​ച്ച​ത്. ചികിത്സയിൽ പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അ​ഞ്ചു ദി​വ​സം മു​ൻ​പാ​യി​രു​ന്നു ജി​നി​യു​ടെ പ്ര​സ​വം നടന്നത് . ഇ​തി​നു​ശേ​ഷം വ​യ​റു​വേ​ദ​ന​യും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യ​താ​യി പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഇ​ത് കാ​ര്യ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​സി​ജി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ ജി​നി താ​ഴെ വീ​ഴു​ക​യും ബോ​ധ​ര​ഹി​ത​യാ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ജിനിയുടെ ബന്ധുക്കളുടെ ആവശ്യം.

അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button