ആലപ്പുഴ•ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിനി ജിനി (36) ആണ് മരിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അഞ്ചു ദിവസം മുൻപായിരുന്നു ജിനിയുടെ പ്രസവം നടന്നത് . ഇതിനുശേഷം വയറുവേദനയും ശ്വാസതടസവും ഉണ്ടായതായി പരാതിപ്പെട്ടപ്പോൾ ഇത് കാര്യമായി പരിശോധിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. തുടർന്ന് ഇസിജി എടുക്കാൻ പോയപ്പോൾ ജിനി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ജിനിയുടെ ബന്ധുക്കളുടെ ആവശ്യം.
അതേസമയം, യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. ഈ സംഭവത്തെ കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments