Latest NewsNewsIndia

വീഡിയോ ക്ലിപ്പ് കാണിച്ച് പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഒന്‍പത് അംഗ സംഘത്തിലെ ആറുപേര്‍ പിടിയില്‍

മുംബൈ: വീഡിയോ ക്ലിപ്പ് കാണിച്ച് പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് അംഗ സംഘത്തിലെ ആറുപേര്‍ പിടിയില്‍. പ്രണയം നടിച്ച് പതിനഞ്ചുകാരിയുടെ സ്വകാര്യരംഗങ്ങള്‍ സംഘത്തിലെ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയ ശേഷം മറ്റ് ഒന്‍പത് സുഹൃത്തുക്കള്‍ക്കും വീഡിയോ കൈമാറുകയായിരുന്നു. തുടര്‍ന്ന് രംഗങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരും കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

രംഗങ്ങള്‍ കൂടുതല്‍ പേര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പേടിച്ച് മാതാപിതാക്കളോടു പോലും പറയാതെ ഒരുവര്‍ഷത്തോളമായി കുട്ടി പീഡനം സഹിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐ.പി.സി 376ാം വകുപ്പ് പ്രകാരവും, പോക്സോ ആക്ട് പ്രകാരവും കേസെടുത്തു. അതേസമയം ഇതിലെ മൂന്ന് പേര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button